വെള്ളിത്തിരയിൽ നിരവധി തവണ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ നമ്മൾ മോഹൻലാലിനെ കണ്ടിട്ടുണ്ട്. എന്നാൽ, ഓഫ്സ്ക്രീനിൽ വാഹനം ഓടിച്ചു പോകുന്ന മോഹൻലാലിനെ നമ്മൾ വളരെ കുറവാണ് കണ്ടിട്ടുള്ളത്. മിക്കപ്പോഴും താരം സഞ്ചരിക്കുന്ന വാഹനങ്ങൾ മറ്റാരെങ്കിലും ആയിരിക്കും ഡ്രൈവ് ചെയ്യുന്നത്. എന്നാൽ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് മോഹൻലാൽ. സമീർ ഹംസയാണ് മോഹൻലാൽ ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വീഡിയോയിൽ മിനി കൂപ്പർ ഓടിച്ചാണ് മോഹൻലാൽ പറന്നെത്തുന്നത്. സുഹൃത്തും ബിസിനസുകാരനും ആയ സമീർ ഹംസയുടെ മിനി കൂപ്പർ ജോൺ കൂപ്പർ വർക്സാണ് താരം ഡ്രൈവ് ചെയ്യുന്നത്. ബറോസിന്റെ ലൊക്കേഷനിലേക്കാണ് മോഹൻലാൽ വാഹനം ഓടിച്ചെത്തിയത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.
കൊച്ചിയിലാണ് ബറോസിന്റെ ചിത്രീകരണം നടക്കുന്നത്. മിനി സ്റ്റൈലിഷ് പതിപ്പാണ് ജോൺ കൂപ്പർ വർക്സ്. രണ്ടു ലിറ്റർ എഞ്ചിനുള്ള വാഹനത്തിന്റെ കരുത്ത് 231 എച്ച് പിയാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.1 സെക്കൻഡ് മാത്രം മതി ഈ വാഹനത്തിന്.
View this post on Instagram