തിരുവനന്തപുരം വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ തനിക്കായി നിര്‍മിച്ച വിശ്വരൂപ ശില്പം കാണാന്‍ നടന് മോഹന്‍ലാല്‍ എത്തി. ഞായറാഴ്ചയാണ് മോഹന്‍ലാല്‍ ക്രാഫ്റ്റ് വില്ലേജിലെത്തിയത്. ശില്പം ഏറെ ഇഷ്ടപ്പെട്ട താരം ശില്പിയെ അഭിനന്ദിച്ചു.
പന്ത്രണ്ട് അടിയോളം ഉയരമുള്ള വിശ്വരൂപ ശില്പമാണ് ക്രാഫ്റ്റ് വില്ലേജില്‍ ഒരുക്കിയത്. ഒരു വശത്ത് പതിനൊന്ന് മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവുമാണ് കൊത്തിയിരിക്കുന്നത്. വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജില്‍ ശില്പി വെള്ളാര്‍ നാഗപ്പനും മറ്റ് എട്ട് ശില്പികളും ചേര്‍ന്നാണ് ശില്പം തീര്‍ത്തത്. മൂന്ന് വര്‍ഷമെടുത്താണ് ശില്പം നില്‍മിച്ചത്.
അടുത്തയാഴ്ച മോഹന്‍ലാലിന്റെ ചെന്നൈയിലെ വസതിയിലേക്ക് ശില്പം കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ആറ് അടിയില്‍ നിര്‍മിച്ച വിശ്വരൂപം മോഹന്‍ലാല്‍ വാങ്ങിയിരുന്നു.