സോഷ്യൽ മീഡിയയിൽ പ്രകോപിതപരമായ കമന്റുകൾ ഇടുകയും അതിനു നല്ല അസൽ മറുപടി കിട്ടി സംവൃതി അടയുകയും ചെയ്യുന്ന നിരവധി ‘മഹാന്മാരെ’ നമ്മൾ സ്ഥിരം കാണാറുണ്ട്. അതിൽ ഏറ്റവും പുതിയതാണ് നടൻ മുകേഷിന്റെ ഫോട്ടോക്ക് കമന്റ് ഇട്ട് നടനിൽ നിന്നും മികച്ചൊരു മറുപടി ലഭിച്ച ഒരു ആരാധകൻ. മമ്മൂക്കക്കൊപ്പം ഉള്ളൊരു സെൽഫി ചിത്രമാണ് മുകേഷ് പങ്ക് വെച്ചിട്ടുള്ളത്. അതിന് കമന്റായി ഒരുവൻ ‘കിളവന്മാർ എങ്ങോട്ടാ’ എന്നൊരു ചോദ്യവും. ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാണെന്ന് പരോക്ഷമായൊരു മാസ്സ് മറുപടിയാണ് മുകേഷ് നൽകിയിരിക്കുന്നത്. ആരാധകർ ആശംസകളുമായി എത്തിയതിനൊപ്പം ട്രോളന്മാരും സംഭവം ഏറ്റു പിടിച്ചിട്ടുണ്ട്.