അക്കിനേനി കുടുംബത്തെ അപമാനിച്ച തെലുങ്ക് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഗചൈതന്യയും സഹോദരന് അഖിലും രംഗത്ത്. വീരസിംഹ റെഡ്ഡി എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് ബാലയ്യ അക്കിനേനി കുടുംബത്തെ അവഹേളിച്ചത്. സംഭവം വിവാദമായതോടെയാണ് നാഗചൈതന്യയും അഖിലും ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.
— chaitanya akkineni (@chay_akkineni) January 24, 2023
തന്റെ അച്ഛന് സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നുവെന്നും ആ രംഗ റാവു, ഈ രംഗ റാവു അക്കിനേനിയോ, തെക്കിനേനിയോ മറ്റോ എന്നായിരുന്നു ബാലകൃഷ്ണയുടെ പ്രതികരണം. ഇതിനെതിരെ ബാലകൃഷ്ണയുടെ ആരാധകരും വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് നാഗചൈതന്യയും അഖിലും പ്രതികരണവുമായി രംഗത്തെത്തിയത്.
എന്‍ടി രാമറാവു, അക്കിനേനി നാഗേശ്വര റാവു, എസ്.വി രംഗറാവു എന്നിവര്‍ തെലുങ്ക് സിനിമയുടെ നെടുംതൂണുകളാണെന്നും അവരെ അവഹേളിക്കുന്നത് സ്വയം അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു നാഗചൈതന്യയും അഖിലും ട്വീറ്റ് ചെയ്തത്.