തെലുങ്ക് നടന് വി. കെ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. വിഡിയോ സന്ദേശത്തിലൂടെയാണ് വിവാഹിതരാകുന്നുവെന്ന വിവരം ഇരുവരും പങ്കുവച്ചത്. ഇരുവരും പരസ്പരം ചുംബിക്കുന്ന വിഡിയോയും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലാണ്. ഇരുവരുടേയും ബന്ധത്തിന്റെ പേരില്‍ പല വിവാദ വാര്‍ത്തകളും പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നരേഷിനേയും പവിത്രയേയും നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ചെരുപ്പൂരി തല്ലാനൊരുങ്ങിയത് വാര്‍ത്തയായിരുന്നു.
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന് മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന് ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.