തെലുങ്ക് നടന് നരേഷിനേയും നടി പവിത്രാ ലോകേഷിനേയും ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്റെ ഭാര്യ രമ്യാ രഘുപതി. മൈസൂരുവിലെ ഒരു ഹോട്ടലില്‍വച്ചാണ് സംഭവം നടന്നത്. ഇരുവരേയും ഒരുമിച്ച് കണ്ടതോടെ ദേഷ്യം വന്ന രമ്യ കാലില്‍ നിന്ന് ചെരുപ്പൂരി അടിക്കാന്‍ ഒരുങ്ങുകയായിരുന്നു. പൊലീസ് എത്തിയാണ് ഇവരെ തടഞ്ഞത്.
മൈസൂരുവില്‍ നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയതായിരുന്നു രമ്യ. അപ്പോഴാണ് ഭര്‍ത്താവിനൊപ്പം പവിത്രയെയും കണ്ടത്. ഇതോടെ രമ്യ ദേഷ്യപ്പെടുകയും തല്ലാനായി ചെരുപ്പൂരുകയുമായിരുന്നു. രമ്യയെ പൊലീസ് തടഞ്ഞു നിര്‍ത്തിയപ്പോള്‍ നരേഷും പവിത്രയും റൂമില്‍ നിന്ന് ഇറങ്ങി ലിഫ്റ്റില്‍ കയറി. ലിഫ്റ്റില്‍ കയറിയ ശേഷം നരേഷ് രമ്യയെ നോക്കി പരിഹസിക്കുകയും വിസിലടിക്കുകയും ചെയ്തു. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ.
വിവാഹമോചന നോട്ടിസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണിതെന്നാണ് നരേഷ് പറയുന്നത്. തങ്ങളിരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ മറ്റൊരു വീഡിയോയിലൂടെ പവിത്രയും നിഷേധിച്ചിരുന്നു.തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന് മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന് ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.