മലയാളികളുടെ മനസ്സിൽ പതിഞ്ഞ ഒരു കഥാപാത്രമാണ് ഐവി ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ. രഞ്ജിത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മോഹൻലാലിന്റെ ശക്തനായ പ്രതിനായകൻ ഇനി ഹോളിവുഡിൽ നായകനാകും. ഡെവിള്‍സ് നൈറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു നെപ്പോളിയൻ തന്റെ ഹോളിവുഡ് അരങ്ങേറ്റം കുറിച്ചത്. നൂറോളം തെന്നിന്ത്യൻ ചിത്രങ്ങളിൽ ഭാഗമായിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ഹോളിവുഡ് കേന്ദ്രീകരിച്ച് യു.എസിലാണ്.
ക്രിസ്മസ് കൂപ്പണ്‍ എന്നാണ് അദ്ദേഹം നായകനായി എത്തുന്ന ചിത്രത്തിന്റെ പേര്.ഡാനിയല്‍ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ടെല്‍ കെ ഗണേശന് ആണ്. ചിത്രത്തിന്റെ നിർമ്മാതാവ് വഴിയാണ് നെപ്പോളിയന് നായക വേഷം ലഭിക്കുന്നത്. ഒരു ഹോക്കി ഏജന്റ് ആയിട്ടാണ് നെപ്പോളിയൻ ചിത്രത്തിൽ എത്തുക.വില്ലനായി സിനിമയിൽ എത്തിയ താരം ഇപ്പോൾ ഹോളിവുഡിൽ നായകനായി മാറുമ്പോൾ ഒരു വലിയ സ്വപ്ന സാക്ഷാത്കാരമാണ് നടന്നതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.