പുതിയ ചിത്രം പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി. ശേഖര വർമ്മ രാജാവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അനുരാജ് മനോഹർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇഷ്കിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എസ് രഞ്ജിത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും.
നിവിൻ പോളിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കനകം കാമിനി കലഹം ആയിരുന്നു. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആയിരുന്നു. ചിത്രത്തിലെ നായിക ഗ്രേസ് ആന്റണി ആയിരുന്നു. വിൻസി അലോഷ്യസ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ജോയ് മാത്യു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.