ആദിപുരുഷ് ടീസര്‍ കണ്ട് ആവേശത്തിലായി നടന് പ്രഭാസ്. ടീസര്‍ കാണുമ്പോള്‍ താനൊരു കൊച്ചുകുട്ടിയെപ്പോലെയായെന്നും അതിഗംഭീരമായ അുഭവമായിരുന്നുവെന്നും പ്രഭാസ് പറഞ്ഞു. ആദിപുരുഷിന്റെ ത്രീ ഡി പതിപ്പ് ടീസര്‍ കണ്ടായിരുന്നു പ്രഭാസിന്റെ പ്രതികരണം. മൃഗങ്ങളും മറ്റും അരികിലേക്ക് വരുന്നപോലെ തോന്നിയെന്നും ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യമാണെന്നും പ്രഭാസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കായി ആദിപുരുഷിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു പ്രഭാസിന്റെ പ്രതികരണം. ഹൈദരാബാദിലെ എഎംബി സിനിമാസില്‍ നടന്ന ടീസര്‍ പ്രദര്‍ശനത്തില്‍ സംവിധായകന് ഓം റൗട്ടും പങ്കെടുത്തു. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്നാണ് ത്രീ ഡിയില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ത്രീഡിയില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചത്.
പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍ മുടക്ക്. പ്രഭാസ് ശ്രീരാമനായാണ് ചിത്രത്തിലെത്തുന്നത്. രാവണനായി എത്തുന്നത് സെയ്ഫ് അലി ഖാനാണ്. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. അടുത്ത വര്‍ഷം ജനുവരി 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.