കൊച്ചിയുടെ നഗരമധ്യത്തിൽ മോഹൻലാൽ അടുത്തിടെ സ്വന്തമാക്കിയ വീടിന്റെ പ്രധാന ആകർഷണം എന്നു പറയുന്നത് പ്രവേശന കവാടത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്ന ലാംബ്രട്ട സ്കൂട്ടർ ആണ്. ഇട്ടിമാണി എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടർ ആണിത്. ഈ സ്കൂട്ടറിൽ കയറിയിരുന്ന് ഇപ്പോൾ ചിത്രമെടുത്തിരിക്കുകയാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ജനഗണമന സിനിമയുടെ വിജയാഘോഷത്തിന് ശേഷം ഡിന്നറിനായാണ് താരങ്ങൾ മോഹൻലാലിന്റെ വീട്ടിൽ എത്തിയത്. സുപ്രിയയാണ് ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹൻലാൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയത്. പുതിയ വീടിന്റെ ഏറ്റവും വലിയ ആകർഷണം എൻട്രൻസിൽ സ്ഥാപിച്ച ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്കൂട്ടറാണ് ഇത്. ഈ സ്കൂട്ടറിന് നമ്പറായി നൽകിയിരിക്കുന്നത് എംഎൽ 2255 നമ്പരാണ് സ്കൂട്ടറിന്. രാജാവിന്റെ മകൻ സിനിമയിലെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ നമ്പർ.
ഗസ്റ്റ് ലിവിങ്ങ്, ഡൈനിങ്ങ്, പൂജ മുറി, പാൻട്രി കിച്ചൻ, വർക്കിങ്ങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്. പാചകത്തിൽ താൽപര്യമുള്ള താരം അടുക്കള ഒരുക്കിയിരിക്കുന്നത് വിപുലമായാണ്. ആഡംബരമായി ഒരുക്കിയിരിക്കുന്ന നാല് കിടപ്പുമുറികളും മേക്കപ്പ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. താരം പ്രധാനമായും താമസിക്കുന്നത് ചെന്നൈയിലെ കടൽത്തീരത്തോട് ചേർന്നുള്ള വീട്ടിലാണ്. തേവരയിലുള്ള വീട്ടിൽ അറ്റകുറ്റപണികൾ നടക്കുകയാണ്. കഴിഞ്ഞവർഷം ദുബായിലെ ആർപി ഹൈറ്റ്സിൽ ഒരു ആഡംബര ഫ്ലാറ്റ് താരം സ്വന്തമാക്കിയിരുന്നു.
View this post on Instagram