മുല്ലപ്പെരിയാർ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗിൽ ആണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ തന്റെ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. നാൽപതുലക്ഷം ജീവനുകൾക്ക് വേണ്ടിയെന്ന കാപ്ഷൻ അടങ്ങിയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെ തന്നെയായാലും 125 വർഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നു എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തത് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു.
‘വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും ഇനി എന്തൊക്കെ ആണെങ്കിലും, 125 വർഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിർത്തുന്നതിൽ ന്യായീകരണമില്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സയമമാണ് ഇത്. നമുക്ക് നമ്മുടെ ഭരണകൂടത്തെ വിശ്വസിക്കാനേ കഴിയൂ. ശരിയായ തീരുമാനം കൈക്കൊള്ളാൻ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം’ – പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗും കുറിപ്പിന് ഒപ്പമുണ്ട്.
അതേസമയം, നിരവധിപേരാണ് #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗിൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെക്കുന്നത്. കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.