ദുബായ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി നടൻ പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ ഔദ്യോഗിക ഫാൻ പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദുബായ് ഡ്രൈവിംഗ് ലൈസൻസ് പൃഥ്വിരാജ് സ്വീകരിക്കുന്നത് ചിത്രത്തിലുള്ളത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആയിരുന്നു പൃഥ്വിരാജിന് യു എ ഇ ഗോൾഡൻ വിസ ലഭിച്ചത്. പത്തു വർഷത്തെ ഗോൾഡൻ വിസ ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ലളിതമായ പരിപാടിയിൽ വെച്ചായിരുന്നു താരം ഏറ്റു വാങ്ങിയത്.
യു എ ഇയിലെ ഗോൾഡൻ വിസ ഉള്ളവർക്ക് പരിശീലന ക്ലാസില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ റോഡ് ഗതാഗത അതോറിറ്റി കഴിഞ്ഞയിടെ തീരുമാനിച്ചിരുന്നു. ഗോൾഡൻ വിസ ഉള്ളവർക്ക് സ്വന്തം നാട്ടിലെ അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് കൈവശമുണ്ടെങ്കിൽ അത് ഹാജരാക്കി റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാൽ ലൈസൻസ് ലഭിക്കുമെന്ന് ദുബായ് ആർ ടി എ കഴിഞ്ഞയിടെ ട്വീറ്റ് ചെയ്തിരുന്നു. ഒറിജിനൽ എമിറേറ്റ്സ് ഐ ഡി, സ്വന്തം നാട്ടിൽ അംഗീകരിച്ച ഡ്രൈവിംഗ് ലൈസൻസ്, റോഡ് – നോളജ് ടെസ്റ്റ് ഫലം എന്നിവയാണ് ദുബായ് ലൈസൻസ് ലഭിക്കാൻ ഗോൾഡൻ വിസക്കാർക്ക് ആവശ്യമുള്ള രേഖകൾ.
View this post on Instagram