പ്രായവും സൗന്ദര്യവും എന്നും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവയാണ്. എങ്കിൽ പോലും ചിലരുടെ കാര്യത്തിൽ ഇത് വ്യത്യസ്ഥമാകാറുണ്ട്. ആരെയും വെല്ലുന്ന സ്റ്റൈലും ഗെറ്റപ്പുമായി, മലയാളത്തിന്റെ ആണ്‍സൗന്ദര്യ സങ്കല്‍പ്പം ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്ക തന്നെ. സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ എപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ മമ്മൂക്കയുടെ കൂടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച റഹ്മാന്റെ പുതിയ ലുക്കും വാക്കുകളുമാണ് ഇപ്പൊ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്.
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് കുറിച്ച ‘മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കും, അതാണ് എന്റെ പ്രമാണം’ എന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. എണ്‍പതുകളിലെ നിരവധി ചിത്രങ്ങളിലെ ഹിറ്റ് കോമ്പോ ആയിരുന്നു മമ്മൂട്ടിയും റഹമാനും. നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും സഹോദരങ്ങളായും സുഹൃത്തായുമെല്ലാം വേഷമിട്ടത്. ഇരുവരും ഒന്നിച്ച രാജമാണിക്യം വമ്പന്‍ വിജയമായിരുന്നു നേടിയത്.