നടന് രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബംഗളൂരുവില്‍വച്ചായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ പങ്കെടുത്തു.
സംവിധായകന് ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ ബാദുഷ, നടന് സൈജു കുറുപ്പ്, നരേന്, നടി സ്വാസിക തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്.
തമിഴ് ചിത്രമായ അതേ നേരം, അതേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള അരങ്ങേറ്റം. മെമ്മറീസ്, കടുവ, പാപ്പന്, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.