തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ. ഹൈദരാബാദിലെ ചിരഞ്ജീവിയുടെ വസതിയിൽ നടന്ന പാർട്ടിയിൽ തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അതിഥികളായി വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി , മിഹീക, നാഗാർജുന, അംല, അഖിൽ, നാഗ് ചൈതന്യ, വെങ്കിടേഷ് എന്നിവരും പങ്കെടുത്തു. സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ തുടങ്ങിയവരും എത്തിയിരുന്നു.
മികച്ച ആഘോഷ പരിപാടിയായിരുന്നു രാം ചരണിന്റെ 38ആം പിറന്നാൾ ദിനത്തിൽ നടന്നത്. ആഘോഷങ്ങൾക്ക് മധുരമേറാൻ മുഴുവൻ ആർആർആർ ടീമും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലി, എം.എം. കീരവാണി, സെന്തിൽ, എസ്.എസ്. കാർത്തികേയ, രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ, നിർമ്മാതാവ് ഡി.വി.വി. ദനയ്യ എന്നിവർ എത്തിയതോടെ ആഘോഷം ഇരട്ടിയായി. ഓസ്കാർ അവാർഡിന് ശേഷം ആദ്യമായാണ് ടീം ഒത്തുചേരുന്നത്.
ഇന്ത്യനും കോണ്ടിനെന്റൽ വിഭവങ്ങൾ കൊണ്ട് രുചികരമായ ഭക്ഷണം കൂടി ഉണ്ടായതോടെ ചടങ്ങിന്റെ മാറ്റ് കൂടി. ചടങ്ങിന്റെ ആതിഥേയരായി രാം ചാരാനും ഭാര്യ ഉപാസനയും ഒപ്പം ഉണ്ടായിരുന്നു. തെലുങ്ക് സിനിമയിലെ പ്രഗത്ഭരായ വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു രാം ചരണിന്റെ പിറന്നാൾ പാർട്ടിയിൽ കണ്ടത്. പി ആർ ഒ – ശബരി.