ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ തേജ അഭിനയിക്കുന്ന ചിത്രമാണ് ആചാര്യ. പിതാവുകൂടിയായ ചിരഞ്ജീവിയാണ് ചിത്രത്തിലെ മറ്റൊരു നായകന്. ആചാര്യയുടെ പ്രചാരണത്തിരക്കിലാണ് താരമിപ്പോള്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറയുകയാണ് രാം ചരണ്‍ തേജ.
തുടക്കത്തില്‍ ആചാര്യയുടെ നിര്‍മാതാവ് മാത്രമായിരുന്നുവെന്നും പിന്നീട് സിദ്ധ എന്ന കഥാപാത്രം അവതരിപ്പിക്കേണ്ടിവരികയായിരുന്നുവെന്നുമാണ് രാം ചരണ്‍ തേജ പറഞ്ഞത്. ആദ്യഘട്ടത്തില്‍ വെറും പതിനഞ്ച് മിനിട്ട് മാത്രമായിരുന്നു സിദ്ധ എന്ന കഥാപാത്രത്തിന്റെ റോള്‍ ഉണ്ടായിരുന്നുള്ളൂ. അത് വികസിപ്പിച്ച് 45 മിനിട്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപൂര്‍വമായി കിട്ടുന്ന വേഷമാണ് ആചാര്യയിലേത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അച്ഛനോടൊപ്പമുള്ള രംഗങ്ങള്‍ പ്രേക്ഷകര്‍ തീര്‍ച്ചയായും ആസ്വദിക്കും. ആരെയും ഉപദ്രവിക്കാതെ നടക്കുന്ന കഥാപാത്രമാണ് ആചാര്യയിലെ സിദ്ധ. ഒരു ദിവസം അയാള്‍ക്ക് സ്വഭാവത്തില്‍ നിന്ന് വ്യതിചലിക്കേണ്ടിവരുന്നതും അതുണ്ടാക്കുന്ന പരിണിതഫലങ്ങളുമാണ് ചിത്രം പറയുന്നതെന്നും രാം ചരണ്‍ കൂട്ടിച്ചേര്‍ത്തു.