ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ചിത്രമാണ് സീതാരാമം. മൃണാല്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. ചിത്രത്തില്‍ ശബ്ദസാന്നിധ്യമായി മലയാളി താരം രമേഷ് പിഷാരടിയുമാണ്. രമേഷ് പിഷാരടിയുടെ സാന്നിധ്യം ഇതിനോടകം കൈയടി നേടി.
ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ റാമിന്റെ സുഹൃത്തായ ദുര്‍ജോയിയുടെ കഥാപാത്രത്തിനാണ് മലയാളത്തില്‍ പിഷാരടി ശബ്ദം നല്‍കിയിരിക്കുന്നത്. തീയറ്റര്‍ ആര്‍ട്ടിസ്റ്റായ ദുര്‍ജോയിയുടെ ചില ഡയലോഗുകള്‍ക്ക് നാടകീയത നല്‍കാനും പിഷാരടി ശ്രദ്ധിച്ചിട്ടുണ്ട്. വെണ്ണല കിഷോറാണ് ചിത്രത്തില്‍ ദുര്‍ജോയിയായി വേഷമിട്ടത്.
അതേസമയം കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവുമായാണ് സീതാരാമം മുന്നേറുന്നത്. ചിത്രം യു.എസില്‍ നിന്ന് മാത്രം ആദ്യ ദിനം 1.67 കോടിയിലേറെ രൂപയാണ് കളക്ഷനായി സ്വന്തമാക്കിയത്. ഒരു മലയാള താരം യു.എസില്‍ നിന്നും നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണിത്. ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ ഷോകള്‍ യു.എസില്‍ ആരംഭിച്ചിരുന്നു. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുമന്ത്, തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.