ദുല്‍ഖര്‍ സല്മാന് നായകനാകുന്ന തമിഴ് ചിത്രം ഹേ സിനാമികയുടെ ഗാനം ഇന്ന് പുറത്തിറങ്ങാനിരിക്കെ ആശംസകളുമായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസ നേരുന്നകായി രണ്‍ബീര്‍ പറഞ്ഞു.
താന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടന് എന്ന നിലയില്‍ താനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും രണ്‍ബീര്‍ പറഞ്ഞു. അദിതിക്കൊപ്പം താന്‍ നേരത്തേ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവര്‍. കാജലിന്റെ പ്രകടനവും ഇഷ്ടപ്പെട്ടു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നതായും രണ്‍ബീര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
പ്രശസ്ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റമാണ് മാര്‍ച്ച് 3ന് തീയറ്ററുകളില്‍ എത്താനിരിക്കുന്ന ഹേയ് സിനാമിക. ചിത്രത്തിന്റെ ഗാനം ഇന്ന് വൈകിട്ട് ആറ് മണിക്ക് പുറത്തിറങ്ങും. അദിതി റാവുവും ദുല്‍ഖറും അഭിനയിച്ച പ്രണയ ഗാനമാണ് പുറത്തുവരിക. ചിത്രത്തിന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്, കോതണ്ഡ രാമന്, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്, ജെയിന് തോംപ്സണ്, രഘു, സംഗീത, ധനഞ്ജയന്, യോഗി ബാബു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.