തിരക്ക് നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന്റെ അടിയേറ്റത് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ മുഖത്ത്. സൈമ അവാര്ഡ്സിനിടെയാണ് സംഭവം നടന്നത്. നടനെ കണ്ട് ഫോട്ടോയെടുക്കുന്നതിനായി ആളുകള്‍ കൂടിയിരുന്നു. തിരക്കു നിയന്ത്രിക്കുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരന് അബദ്ധം സംഭവിച്ചത്.
View this post on Instagram
സൈമ അവാര്‍ഡ്സ് 2022ന്റെ റെഡ് കാര്‍പറ്റില്‍ രണ്‍വീര്‍ എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിക്കിടെ നിരവധി പേര് താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒത്തു കൂടിയിരുന്നു. ഇതിനിടെ വന്‍ തിരക്കുണ്ടാകുകയും അത് നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ സുരക്ഷാ ജീവനക്കാരന്റെ അടി അബദ്ധത്തില്‍ രണ്‍വീറിന്റെ മുഖത്ത് കൊള്ളുകയുമായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നു.
അടിയേറ്റ് രണ്‍വീര്‍ കവിള് തടവുന്നതും പിന്നീട് ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ മടങ്ങുന്നതും വിഡിയോയില്‍ കാണാം. അടികൊള്ളുന്നത് വ്യക്തമല്ലെങ്കിലും ഇതിന് ശേഷമുള്ള രംഗങ്ങള്‍ വിഡിയോയിലുണ്ട്.