റിയാസ് ഖാന് അൻപത് വയസ്സായി എന്ന് പറഞ്ഞാൽ ആരും ഒന്ന് അതിശയിച്ചു പോകും. ലുക്ക് കൊണ്ടും ബോഡി ബിൽഡിങ് കൊണ്ടും പ്രായം ഒട്ടും തോന്നിക്കാത്ത നടനാണ് റിയാസ് ഖാൻ. താരം ഇപ്പോൾ തന്റെ അൻപതാം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. മലയാള സിനിമയിലും തമിഴ് സിനിമയിലും ഉൾപ്പെടെ തെന്നിന്ത്യൻ സിനിമകളിൽ സജീവ സാന്നിധ്യം ആണ് നടൻ റിയാസ് ഖാൻ.
ബാലേട്ടനിലെ സുന്ദരനായ വില്ലനായി സിനിമാലോകത്ത് പ്രവേശിച്ച റിയാസ് ഖാൻ പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ അവതരിപ്പിച്ചു. ഒമർ ലുലു ഒരുക്കുന്ന ബാബു ആന്റണി ചിത്രം പവർ സ്റ്റാറാണ് റിയാസ് ഖാന്റെ അടുത്ത പ്രോജക്റ്റ്. കൂടാതെ മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിൻ സെൽവത്തിലും റിയാസ് ഖാൻ അഭിനയിക്കുന്നുണ്ട്.