ജന്മദിനം അദൃശ്യം ടീമിനൊപ്പം ആഘോഷിച്ച് നടൻ ഷറഫുദ്ദീൻ. അദൃശ്യം എന്ന ഏറ്റവും പുതിയ സിനിമയുടെ ടീമംഗങ്ങൾക്കൊപ്പമാണ് ഷറഫുദീൻ ജന്മദിനം ആഘോഷിച്ചത്. ജോജു ജോർജ്, നരേൻ, ഷറഫുദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഷറഫുദീന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചു അദൃശ്യത്തിന്റെ സോളോ പോസ്റ്ററും ടീം പുറത്തിറക്കി. ജുവിസ് പ്രൊഡക്ഷൻസിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യം.
പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ അദൃശ്യത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. തെന്നിന്ത്യയിലെ മിക്ക താരങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. മലയാളത്തെ കൂടാതെ തമിഴിലും സിനിമയെത്തുന്നുണ്ട്.
പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈനുദ്ദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ പാക്ക്യരാജ് രാമലിംഗം ആണ്. പുഷ്പരാജ് സന്തോഷ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്നും, കർണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. പി ആർ ഒ – ആതിര ദിൽജിത്ത്.