ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, കനി കുസൃതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയന് സംവിധാനം ചെയ്യുന്ന വിചിത്രം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. നിഖില്‍ രവീന്ദ്രന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ്.
ജോളി ചിറയത്ത്, കേതകി നാരായണന്, സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിന്‍ പെരുമ്പിള്ളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്ജുന് ബാലകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അച്ചു വിജയന് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നതും. മിഥുന് മുകുന്ദനാണ് സംഗീത സംവിധാനം. പ്രമുഖ മ്യൂസിക്ക് ബാന്‍ഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്സും ചിത്രത്തിന്റെ ഭാഗമാകുന്നു.
ദീപക് പരമേശ്വരന് പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന ചിത്രത്തിന്റെ കോ ഡയറക്ടര്‍ സൂരജ് രാജാണ്. ക്രിയേറ്റീവ് ഡയറക്ടര്‍ ആര്. അരവിന്ദ്. പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വഹിക്കുന്നത് റെയ്സ് ഹൈദരും അനസ് റഷാദും ചേര്‍ന്നാണ്. കോ റൈറ്റര്‍-വിനീത് ജോസ്. ആര്‍ട്ട്-സുഭാഷ് കരുണ്‍, മേക്കപ്പ് സുരേഷ് പ്ലാച്ചിമട, കോസറ്റിയൂം-ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉമേഷ് രാധാകൃഷ്ണന്, സൗണ്ട് ഡിസൈന്‍-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സ്റ്റില്‍-രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍-ബോബി രാജന്, പിആര്‍ഒ-ആതിര ദില്‍ജിത്ത് എന്നിങ്ങനെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.