പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ട്രയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയം ആയി കഴിഞ്ഞു.സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ട്രൈലെറാണ് ലൂസിഫറിന്റെത് എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.
ട്രയ്ലറിനെയും പ്രിത്വിരാജിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ധാർത്ഥ് ഇപ്പോൾ.പൃഥ്വിരാജ് ഒരു മികച്ച സംവിധായകൻ ആണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും ഇനി ലോകം അറിയാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.സിനിമകൾ സൃഷ്ടിക്കാൻ വേണ്ടി ജനിച്ചയാളാണ് പൃഥ്വിരാജ്.ഈ സിനിമയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കാൻ ആകിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൃഥ്വിരാജും സിദ്ധാർഥും ഒന്നിച്ച് കാവ്യതലൈവൻ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.