തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് നടൻ സിലമ്പരസൻ. തമിഴ് ചിത്രമായ ‘മാനാടി’ന്റെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു സിലമ്പരസൻ പൊട്ടിക്കരഞ്ഞത്. ജീവിതത്തില്‍ താൻ ഇപ്പോൾ ഒരുപാട് പ്രശ്നങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ആരാധകരുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് ഇപ്പോൾ ആവശ്യമെന്നുമാണ് താരം പറഞ്ഞത്.
പൊട്ടിക്കരഞ്ഞ താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. ‘ഞങ്ങള്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു തലൈവാ’ എന്ന് ആരാധകർ വിളിച്ചു പറഞ്ഞു. ചിമ്പുവിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ‘മാനാട്. ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഈ പ്രശ്നങ്ങൾ വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു.
വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയും ഇത് ചിമ്പുവിനെ വളരെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു. ഇതാണ്, താരത്തിന്റെ സങ്കടത്തിന് കാരണമായതെന്നാണ് ആരാധകർ കരുതുന്നത്. ചിത്രത്തില്‍ അബ്ദുല്‍ ഖാലിക്ക് എന്ന കഥാപാത്രത്തെയാണ് ചിമ്പു അവതരിപ്പിക്കുന്നത്. സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്റെ നിർമ്മാണം. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. എസ് ജെ സൂര്യ, കരുണാകരന്, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
We Love You Forever Thalaivaaa @SilambarasanTR_ 🥺❤🙏#WeLoveSilambarasanTR ❤️#MaanaaduPreReleaseEvent #Maanaadu #SilambarasanTR pic.twitter.com/di4EFHxnUm
— 𝐓𝐫𝐞𝐧𝐝𝐬 𝐎𝐅 𝐒𝐓𝐑™ (@TrendsOfSTR) November 18, 2021