കോവിഡ് പടർന്ന് പിടിക്കുന്ന ഈ സമയത്ത് ഇന്ത്യൻ സാമ്പത്തികരംഗവും വമ്പൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 86 ശതമാനം ആളുകളും ഈ സമയത്ത് അവരുടെ ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണെന്നാണ് ഒരു സർവേ പുറത്തുവിടുന്ന വിവരം. ഈ ഒരു പ്രതിസന്ധിയിൽ തന്റെ ഐ ടി ജോലി നഷ്ടപ്പെട്ട ഹൈദരാബാദ് സ്വദേശിനിയാണ് ഉണടാടി ശാരദ. ജോലി നഷ്ടപ്പെട്ടതോടെ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ പച്ചക്കറി വിൽപ്പനക്ക് ഇറങ്ങി തിരിച്ചിരിക്കുകയാണ് ശാരദ. ദിനവും രാവിലെ നാല് മണിക്ക് എഴുന്നേറ്റ് മാർക്കറ്റിൽ പോയി പച്ചക്കറി എടുത്തുക്കൊണ്ടു വന്ന് വിൽക്കുന്ന ശാരദയുടെ ജീവിതകഥ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
ഈ മഹാമാരി മൂലം ലോകം മുഴുവൻ പ്രതിസന്ധിയിൽ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് തന്നെക്കൊണ്ട് ചെയ്യുവാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യുന്ന നടൻ സോനു സൂദ് ശാരദയുടെ ജീവിതവും ഇപ്പോൾ മാറ്റിമറിച്ചിരിക്കുകയാണ്. റിച്ചി ഷെൽസൺ എന്ന ട്വിറ്റർ യൂസറാണ് സോനു സൂദിനെ ട്വിറ്ററിൽ നടനെ ടാഗ് ചെയ്ത് ഇക്കാര്യം അറിയിച്ചത്. തന്റെ ഒഫിഷ്യൽസ് ശാരദയെ കണ്ടുവെന്നും ഇന്റർവ്യൂ നടത്തി ജോബ് ലെറ്റർ അയച്ചുവെന്നുമാണ് സോനു സൂദ് മറുപടി അറിയിച്ചത്.
My official met her.
Interview done.
Job letter already sent.
Jai hind 🇮🇳🙏 @PravasiRojgar https://t.co/tqbAwXAcYt
— sonu sood (@SonuSood) July 27, 2020