നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ വെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.
ഇന്ന് രാവിലെ ഡബ്ബിംങ്ങിനായി ലാൽ മീഡിയയിൽ എത്തുകയായിരുന്നു താരം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല അതേ വാഹനത്തിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോർട്ട്.