ആശങ്കകൾക്കിടയിലും പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സന്തോഷമേകി ഇന്ന് എസ് എസ് എൽ സി പരീക്ഷാഫലം പുറത്ത് വന്നിരിക്കുകയാണ്. 98.82 ശതമാനമാണ് ഈ വർഷത്തെ വിജയം. 41906 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുടുംബാംഗത്തിന് മധുരമേകി നടൻ സുബീഷ് സുധി പങ്ക് വെച്ച ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരുടേയും അഭിനന്ദനമേറ്റ് ശ്രദ്ധ നേടുന്നത്. സുബീഷിന്റെ കുടുംബാംഗമായ അദ്വൈതാണ് എസ് എസ് എൽ സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ചത്.
2006ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം ക്ലാസ്സ്മേറ്റ്സിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന വ്യക്തിയാണ് സുബീഷ് സുധി. ലാൽ ജോസിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലെയും സ്ഥിരം സാന്നിദ്ധ്യമാണ് സുബീഷ്. ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, മറിയം മുക്ക്, ഒരു മെക്സിക്കൻ അപാരത, പഞ്ചവർണതത്ത, ബി ടെക്, ഗാനഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളിലും സുബീഷ് അഭിനയിച്ചിട്ടുണ്ട്.