നടൻ വിജിലേഷിൻറെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് വധു. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ് ശ്രദ്ധേയ കഥാപാത്രങ്ങളെ വിജിലേഷ് അവതരിപ്പിക്കുകയുണ്ടായി. കുറച്ച് നാൾ മുൻപ് താൻ വധുവിനെ തേടുന്നു എന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. അജഗജാന്തരം, ഉപചാരപൂർവ്വം ഗുണ്ട ജയൻ, ലെയ്ക്ക് എന്നിവയാണ് വിജിലേഷിന്റെ പുതിയ ചിത്രങ്ങൾ. ബി എഡ് കഴിഞ്ഞ് ഓൺലൈൻ ആപ്പിൽ ക്ലാസ്സെടുക്കുകയാണ് സ്വാതി.