നടന് വിനയ് റായിയും നടി വിമല രാമനും വിവാഹിതരാകുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിനയ് റായ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുന്നഗൈ, അരമനൈ, തുപ്പറിവാലന്‍, ഡോക്ടര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിനയ് റായ് വേഷമിട്ടു. സൂര്യയുടെ എതിര്‍ക്കും തുനിന്തവനാണ് വിയന് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഓ മൈ ഡോഗ് എന്ന സിനിമയാണ് ഇനി റിലീസാകാനുള്ളത്.
ഓസ്ട്രേലിയന്‍ സ്വദേശിനിയാണ് വിമല രാമന്. പൊയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സുരേഷ് ഗോപി നായകനായി എത്തിയ ടൈഗറിലൂടെ മലയാളത്തിലെത്തി. പ്രണയകാലം, കോളജ് കുമാരന്, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 998 തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിമല അഭിനയിച്ചു. ഗ്രാന്‍ഡ്മ ആണ് വിമലയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.