ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റേവ് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട് 150 പേര് പിടിയില്‍. നടന്മാരുടേയും രാഷ്ട്രീയ നേതാക്കളുടേയും മക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
നടന് നാഗ ബാബുവിന്റെ മകളും നടന് ചിരഞ്ജീവിയുടെ അനന്തരവളും നടിയുമായ നിഹാരിക കൊണിഡേല, ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോ വിജയിയും ഗായകനുമായ രാഹുല്‍ സിപ്ലിഗഞ്ചും പിടിയിലായവരില്‍ ഉണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു ഉന്നത പൊലീസ് ഉദ്യേഗസ്ഥന്റെ മകളും തെലുങ്കുദേശം എംപിയുടെ മകനുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സാണ് ഇത്രയും ആളുകളെ ഒരുമിച്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ടാസ്ക് ഫോഴ്സ് പഞ്ചനക്ഷത്ര ഹോട്ടലിലെത്തി റെയ്ഡ് നടത്തിയത്. കൊക്കെയ്ന്‍, വീഡ് തുടങ്ങിയ നിരോധിത ഉല്പന്നങ്ങള് ഇവരില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.