മലയാള സിനിമയിലെ യുവനടിമാരിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന രംഗത്തെത്തിയിരിക്കുകയാണ്. പുതിയ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പാണ് രസകരം. ‘മണി ഹൈസ്റ്റിന്റെ അവസാന സീസണിലെ അഞ്ച് എപ്പിസോഡുകളും അമിതമായി കണ്ടതിനു ശേഷം ഞാൻ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്. സരിൻ രാംദാസ് ആണ് ഫോട്ടോഗ്രാഫർ. ഉണ്ണിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. പൂർണിമ ഇന്ദ്രജിത്ത് ആണ് ഇത്രയും മനോഹരമായ ഔട്ട് ഫിറ്റ് അഹാനയ്ക്ക് തയ്യാറാക്കിയത്. ടിടി ദേവസി ജ്വല്ലറിയുടേതാണ് ആഭരണങ്ങൾ. വളരെ മനോഹരിയായി ആണ് പുതിയ സ്റ്റെലിഷ് ചിത്രങ്ങളിൽ അഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ വെള്ളിത്തിരയിൽ എത്തിയത്. പിന്നീട്, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ സജീവമായി. ഇപ്പോൾ, തോന്നൽ എന്ന സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അഹാന. അഹാനയുടെ ആദ്യ സംവിധാന സംരംഭം ആണ് ഇത്. ചിത്രങ്ങൾ എല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
View this post on Instagram