നിറവയറുമായി ആടി തിമിർത്ത് നടി ഐശ്വര്യ ലക്ഷ്മി. ടോവിനോ തോമസ് നായകനായി എത്തിയ കാണെക്കാണെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഐശ്വര്യ ലക്ഷ്മി കളിച്ച നൃത്തമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഐശ്വര്യ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ഒടിടി പ്ലാറ്റ്ഫോമിൽ കഴിഞ്ഞയിടെയാണ് കാണെക്കാണെ റിലീസ് ചെയ്തത്.
ഉയരെ എന്ന സിനിമയക്ക് ശേഷം മനു അശോകൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു കാണെക്കാണെ. ഐശ്വര്യ ലക്ഷ്മിയെയും ടോവിനോയെയും കൂടാതെ സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലേക്ക് എത്തിയത്. മായാനദിയിലെ അപ്പു എന്ന കഥാപാത്രം തനിക്ക് കിട്ടിയ ഏറ്റവും നല്ല തുടക്കമായിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി കഴിഞ്ഞയിടെ പറഞ്ഞത്. തമിഴിൽ നിന്നും തനിക്ക് അവസരങ്ങൾ വരുന്നുണ്ടെന്നും അവരെല്ലാം മായാനദി കണ്ടിട്ടാണ് വിളിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞിരുന്നു. മായാനദിയുടെ ട്രയിലർ ഇറങ്ങിയപ്പോൾ തന്നെ സുഹൃത്തുക്കൾ തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും ഇത് തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു.