സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിലൂടെ അറിയപ്പെടുന്ന ഒരു താരമാണ് ഐശ്വര്യ മിഥുൻ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഭാര്യയില്‍ മോചിത എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒന്നാണ് ഐശ്വര്യ. പരമ്പരയിൽ നരനെന്ന ഗുണ്ടയെ നന്മയിലേക്ക് നയിച്ചത് മോചിതയായിരുന്നു. വില്ലനും പോലീസ് ഓഫീസറും പിന്നീട് ഒരുമിക്കുകയുമായിരുന്നു. അങ്ങനെ മികച്ച പ്രകടനവുമായി സീരിയലില്‍ തുടരുന്നതിനിടയിലായിരുന്നു ഐശ്വര്യ ഇടവേളയെടുത്തത്.
ഇടവേളയ്ക്കിടയിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ടായിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി കടന്നു വന്ന സന്തോഷം ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. ഭര്‍ത്താവിന്റേയും മകന്റേയും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് മാതൃത്വം ആസ്വദിക്കുന്നതിനെക്കുറിച്ച് താരം കുറിക്കുന്നു. ഗർഭാവസ്ഥയിലെ മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇടവേളയ്ക്കു പിന്നിലെ കാരണം ഇതായിരുന്നോ എന്നാണ് ആരാധകരുടെ സംശയം. എന്നിരുന്നാലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറലാകുന്നത്. സാജന് സൂര്യ, അരുണ്‍ രാഘവ്, രാജേഷ് ജബ്ബാര്‍ , റോണ്സണ് വിന്‍സെന്റ് തുടങ്ങിയവരായിരുന്നു ഭാര്യയിലെ മറ്റു താരങ്ങൾ. സീരിയലിൽ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് ആരാധകർ കരുത്തുറ്റ പിന്തുണയാണ് നൽകിയത്.