മോഡലിംഗിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ സിനിമയിലെത്തിയത്. തുടര്‍ന്ന് പുറത്തിറങ്ങിയ മായാനദിയിലെ അഭിനയം ഐശ്വര്യക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.
View this post on Instagram
മലയാളത്തില്‍ അര്‍ച്ചന 31 നോട്ടൗട്ടാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതിന് മുന്‍പ് ടൊവിനോ നായകനായ കാണക്കാണെ എന്ന ചിത്രത്തിലും ഐശ്വര്യ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ ഐശ്വര്യ പ്രേക്ഷകരുടെ പ്രിയതാരമാണ്. ഇടയ്ക്ക് ഫോട്ടോഷൂട്ടുമായി താരം രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. സാരിയാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.