മലയാളികൾ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് ബ്ലസി സംവിധാനം ചെയ്ത ചിത്രമായ ആടുജീവിതം. പൃഥ്വിരാജ് നായകനായി എത്തുന്ന സിനിമയിൽ അമല പോൾ ആണ് പൃഥ്വിയുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രയിലർ കഴിഞ്ഞയിടെ റിലീസ് ചെയ്തിരുന്നു. വളരെ മികച്ച അഭിപ്രായമായിരുന്നു ട്രയിലറിന് ലഭിച്ചത്. ഒപ്പം, ചിത്രത്തിലെ ലിപ് ലോക് രംഗം ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു.
എന്നാൽ, ചിത്രത്തിലെ ലിപ് ലോക് രംഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ അമല പോൾ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യാവേഷത്തിലാണ് അമല പോൾ എത്തുന്നത്. ചിത്രത്തിലെ ഇഴുകിച്ചേർന്ന് അഭിനയിച്ച രംഗത്തെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ കൂൾ ആയാണ് അമല പോൾ മറുപടി പറഞ്ഞത്.
ആടുജീവിതത്തിന്റെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജ് എല്ലാം പറഞ്ഞിരുന്നുവെന്നും സിനിമയ്ക്കും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമുള്ളതു കൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും അമല പറഞ്ഞു. ലിപ്ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നും അമല പോൾ വ്യക്തമാക്കി. ആടൈ എന്ന സിനിമയിലാണ് ഏറെ ഭാഗങ്ങളിൽ അമല നഗ്നയായി അഭിനയിച്ചത്.