അനശ്വര്യ രാജന് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൈക്ക് തീയറ്ററുകളിലേക്ക്. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. യുവതാരം രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശിവപ്രസാദ് ആണ്.
ആഷിഖ് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ളതാണ് ചിത്കം. സെഞ്ച്വറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രണദിവെയാണ്.
രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിറാം രാധാകൃഷ്ണന്, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന് ചന്ദ്ര, ഡയാന ഹമീദ്, വെട്ടുകിളി പ്രകാശ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.