ഏറെ ആരാധകരുണ്ട് മോഡലും നടിയുമായ അഞ്ജലി അമീറിന്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരില്‍ പ്രകോപിതരാകുന്നവര്‍ക്ക് തന്റെ പുതിയ ഫോട്ടോഷൂട്ട് സമര്‍പ്പിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
അള്‍ട്രാ മോഡേണ്‍ മിനി ഡ്രസ്സില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്ന ക്യാപ്ഷനാണ് താരം നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട് വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സന്തോഷ് ആണ് മേക്കപ്പ്. ആക്സസറികള്‍ ഒന്നും ഉപയോഗിക്കാതെയാണ് സ്റ്റൈലിംഗ്.
ലൈംഗികാതിക്രമക്കേസില്‍ ആക്ടിവിസ്റ്റും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയുള്ള കോടതി വിധി ഏറെ വിവാദമായിരുന്നു. യുവതിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകര്‍ അടക്കം കോടതി വിധിക്കെതിരെ രംഗത്തെത്തിയിരുന്നു. കോടതി വിധിക്കുള്ള മറുപടിയെന്നോണമാണ് അഞ്ജലിയുടെ ഫോട്ടോഷൂട്ട്.