ജീവിതത്തിലെ പുതിയ തീരുമാനങ്ങളെക്കുറിച്ച് മനസ് തുറന്ന് നടി ആൻ അഗസ്റ്റിൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആനിന്റെ പ്രതികരണം. വിവാഹമോചനത്തെക്കുറിച്ചും നടി ആദ്യമായി തുറന്നു പറഞ്ഞു. തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള ഒരു കുട്ടിയുടെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നെന്ന് ആൻ പറഞ്ഞു.
പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്ന് അറിയില്ലെന്നും നടി പറഞ്ഞു. വിവാഹം ഇരുപത്തിമൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു. പെട്ടെന്ന് എടുത്ത ഒരു തീരുമാനമെന്ന് പറഞ്ഞ ആൻ ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണെന്ന് പറഞ്ഞു. ജീവിതത്തിൽ തിരിച്ചടികളുണ്ടായിയെന്നും താൻ തന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയെന്നും ആൻ പറഞ്ഞു.
സംഭവിക്കുന്നതിനൊപ്പം ഒഴുകുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചെന്നും ആൻ വ്യക്തമാക്കി. 2014ൽ ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായി ആൻ അഗസ്റ്റിന്റെ വിവാഹം. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മൂന്നു വർഷത്തോളം വേർപിരിഞ്ഞു കഴിഞ്ഞ ശേഷം കഴിഞ്ഞയിടെയാണ് ഇരുവരും വിവാഹമോചിതരായത്.