ജീവിതത്തിലെ വലിയ ഒരു രഹസ്യം ആരാധകർക്ക് മുമ്പിൽ അൽപം മങ്ങിയ കാഴ്ചയായി അവതരിപ്പിച്ച് നടി അന്ന രാജൻ. ‘മൈ ലൈഫ്, മൈ ബീ’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചത്. അങ്കമാലി ഡയറീസിലെ ലിച്ചി ആയി മലയാള സിനിമയിൽ എത്തിയ പ്രേക്ഷകരുടെ ഹൃദയം കവർന്ന ലിച്ചിയെന്ന അന്ന രാജൻപങ്കുവെച്ച ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ പിന്നിൽ ആരോ ഇരിപ്പുണ്ട്. എന്നാൽ, അത് ആരാണെന്ന് വ്യക്തമല്ല. പിന്നിലിരിക്കുന്ന ആളുടെ കൈയിൽ താരവും കൈ കോർത്തിട്ടുണ്ട്. ‘മങ്ങിയ ചിത്രം ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിറഞ്ഞ ചിരിയോടെയാണ് ചിത്രത്തിൽ ലിച്ചി പ്രത്യക്ഷപ്പെടുന്നത്. ഏതായാലും പിന്നിൽ ഒളിപ്പിച്ച രഹസ്യവുമായുള്ള അന്ന രാജന്റെ ചിത്രം ആരാധകരുടെ ഹൃദയത്തിൽ തന്നെയാണ് കൊണ്ടത്. ‘എന്നോട് ഇത് വേണ്ടായിരുന്നു’, ‘ഒരുപാട് ആളുകളുടെ ഹൃദയം തകർന്ന നിമിഷം’, ‘സംതിങ് ഫിഷി’, ‘സെഡ് ആയി’, അങ്ങനെ പോകുന്നു കമന്റുകൾ. നടി വിവാഹിതയാകാൻ പോകുകയാണോ എന്നുള്ള സംശയം തന്നെയാണ് ഭൂരിഭാഗം ആരാധകർക്കും.
നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. നടി സ്നേഹ ശ്രീകുമാർ ലവ് ഇമോജിയാണ് നൽകിയത്. അതേസമയം, അന്നയുടെ പിന്നിൽ ഒളിച്ചിരിക്കുന്നത് മാത്തുക്കുട്ടിയാണോ എന്ന സംശയവും ചിലർ പങ്കുവെച്ചു. എന്റെ ജീവിതം, എന്റെ തേനീച്ച എന്നൊക്കെയാണ് ഹാഷ് ടാഗ്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ അന്ന രാജൻ പ്രണയത്തിലാണെന്നും ഉടനെ വിവാഹിതയായേക്കുമെന്ന സൂചനയാണ് ആരാധകർക്ക് ലഭിക്കുന്നത്.
View this post on Instagram