സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായ ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ മത്സരാര്‍ത്ഥിയായി വന്ന് മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍ നിരയിലെത്തിയ നടിയാണ് അനുശ്രീ. താരത്തിന്റെ ആദ്യ ചിത്രം ഡയമണ്ട് നെക്ലേസ് ആയിരുന്നു. പിന്നീട് മലയാളത്തിലെ യുവനടന്‍മാര്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടു. ഈ ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവച്ച ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് മമ്മൂക്കയേയും ലാലേട്ടനേയും സുരേഷ് ഗോപിയേയുമെല്ലാം അനുകരിച്ച് അനുശ്രീ കളിച്ചിരിക്കുന്ന ഒരു ഡാൻസ് വീഡിയോയാണ്. ഇൻസ്റ്റാഗ്രാം റീൽസിലാണ് നടി ഡാൻസ് പങ്ക് വെച്ചിരിക്കുന്നത്.
Anusree’s crazy dance imitating #Mohanlal, #Mammootty and #SureshGopi@MohanlalMFC @MammoottyFC369 @sureshgopifc pic.twitter.com/dhETPMc8Xi
— Cinema Daddy (@CinemaDaddy) March 12, 2021