മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനുശ്രീ. ജിത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ ആണ് അനുശ്രീയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനുശ്രീ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ഉണ്ണിയാര്‍ച്ചയായിട്ടാണ് അനുശ്രീ ഫോട്ടോഷൂട്ടിലുള്ളത്. ‘മാമാങ്കം’ എന്നത് കേരളചരിത്രത്തിന്റെ താളുകളില്‍ ചിതലരിക്കാത്ത ഒരു ഓര്‍മയാണ്… അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന വള്ളുവനാടിന്റ ധീര വനിത ഉണ്ണിയാര്‍ച്ചയും, കടത്തനാടന്‍ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്’ എന്ന് ഫോട്ടോകള്‍ പങ്കുവച്ച് അനുശ്രീ കുറിച്ചു.
‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്.
ദെസ്വിന്‍ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ‘താര’. ദെസ്വിന്‍ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജെബിന് ജെ ബി പ്രഭ ജോസഫാണ് ‘താര നിര്‍മിക്കുന്നത്.