മഹാ ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനവുമായി നടി അനുശ്രീ. സോഷ്യൽ മീഡിയയിലാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ശിവം ശിവകരം ശാന്തം, ശിവാത്മാനം ശിവോത്തമം, ശിവമാർഗ്ഗ പ്രണേതാരം, പ്രണതോസ്മി സദാശിവം’ എന്ന് കുറിച്ചാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചത്. അനുശ്രീക്ക് ശിവരാത്രി ആശംസകൾ നേർന്ന് നടി ദേവി ചന്ദന കമന്റ് ബോക്സിൽ എത്തി.
ആരാധകരായ നിരവധി പേരാണ് താരത്തിന് ശിവരാത്രി ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയത്. ‘ശിവഭഗവാന്റ അനുഗ്രഹം എപ്പോഴും അനു ശ്രീ കുട്ടിക്ക് ഉണ്ടാവട്ടെ ശിവരാത്രി ആശംസകൾ’, ‘മഹാശിവരാത്രി ആശംസകൾ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ ആശംസകൾ. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.
സിനിമാവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നതിന് ഒപ്പം തന്നെ തന്റെ വ്യക്തിപരമായ വിശേഷങ്ങളും അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞയിടെ സുഹൃത്തുക്കൾക്ക് ഒപ്പം മണാലിയിലേക്ക് അനുശ്രീ പോയിരുന്നു. ഇതിന്റെ വിശേഷങ്ങളും ആദ്യമായി മഞ്ഞിൽ കുളിച്ചതിന്റെ സന്തോഷവും എല്ലാം അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
View this post on Instagram