മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് അപര്‍ണ ബാലമുരളി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അപര്‍ണ വേഷമിട്ടു. മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം അപര്‍ണയ്ക്കായിരുന്നു. സൂര്യ നായകനായി എത്തിയ സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. മലയാളത്തില്‍ ‘ഇനി ഉത്തരം’ എന്ന ചിത്രമാണ് അപര്ണയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ട്രെന്‍ഡി ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കിലാണ് അപര്‍ണ എത്തിയിരിക്കുന്നത്. സാള്‍ട്ട് സ്റ്റുഡിയോയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മദ്രാസ് പൊന്നുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിഖിത നിരഞ്ജന് ആണ് സ്റ്റൈലിംഗ്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അപര്‍ണ മലയാളത്തില്‍ സജീവമാകുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയില്‍ അപര്‍ണ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന് നായകനാകുന്ന മിണ്ടിയും പറഞ്ഞു. നീരജ് മാധവന് കേന്ദ്രകഥാപാത്രമാകുന്ന സുന്ദരി ഗാര്‍ഡന്‍സ് എന്നീ ചിത്രങ്ങളിലും അപര്‍ണയാണ് നായിക.