ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ആരതി സോജൻ. കുറഞ്ഞ കാലം കൊണ്ടു തന്നെ കുടുംബ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് ആരതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രവും അതിന് നൽകിയിരിക്കുന്ന അടിക്കുറിപ്പുമാണ്. സ്വന്തം അച്ഛന്റെ കൂടെ നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. അച്ഛനാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലെന്ന് കുറിച്ച താരം അച്ഛന്റെ ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്.
‘അച്ഛാ എന്നോട് ഷെമിക്കാനെയേ…. അച്ഛനാണ് പറഞ്ഞിട്ടാരും വിശോസികുനില്ല….. അച്ഛടെ പഴയ ഫോട്ടോ ഞാൻ എടുത്തങ്ങു പോസ്റ്റി’ – ഇങ്ങനെ കുറിച്ചാണ് അച്ഛന്റെ ഒരു പഴയ ചിത്രം ആരതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതേസമയം, സഹോദരൻ ആണെന്നാണ് വിചാരിച്ചതെന്നും അടിക്കുറിപ്പ് നോക്കിയപ്പോഴാണ് അച്ഛനാണെന്ന് മനസിലായതെന്നും ഒരാൾ കമന്റോ ബോക്സിൽ കുറിച്ചു. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ആൽബത്തിലൂടെയാണ് ആരതി സോജൻ അഭിനയരംഗത്തേക്ക് എത്തിയത്. കുങ്കുമച്ചെപ്പ് എന്ന സീരിയലിലാണ് നടി ആദ്യമായി അഭിനയിച്ചത്. സീ കേരളത്തിലെ ‘പൂക്കാലം വരവായി’ എന്ന സീരിയലിലെ സപ്തതി എന്ന കഥാപാത്രമാണ് ആരതിക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. ശാലീന സുന്ദരിയായ സപ്തിയും അവരുടെ ഭര്‍ത്താവ് ഹര്‍ഷനുമൊക്കെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറുകയായിരുന്നു.
View this post on Instagram