നീലത്താമര എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് അര്‍ച്ചന കവി. തുടര്‍ന്ന് നിരവധി സിനിമകളില്‍ നടി വേഷമിട്ടു. ‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്’ എന്ന ചിത്രത്തിലാണ് അര്‍ച്ചന അവസാനമായി അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മിനിസ്ത്രീനിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് അര്‍ച്ചന. സീരിയലിലേക്ക് വരുന്നതിനെ കുറിച്ച് അര്‍ച്ചന തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.
View this post on Instagram
ഇപ്പോഴിതാ ഒരു വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. സിംഗിള്‍ ലൈഫ് എത്രമാത്രം വേദനയുള്ളതാണെന്ന് തമാശ രൂപത്തില്‍ പറയുകയാണ് താരം. സുഹൃത്തിനൊപ്പമാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. സിംഗിള്‍ ലൈഫിലെ വിഷമങ്ങള്‍ എന്നാണ് വീഡിയോയ്ക്ക് അര്‍ച്ചന ക്യാപ്ഷന്‍ നല്കിയിരിയ്ക്കുന്നത്.
2016ലായിരുന്നു അര്‍ച്ചനയുടെ വിവാഹം. തന്റെ ബാല്യകാല സുഹൃത്ത് അഭിഷ് മാത്യുവിനെയാണ് താരം വിവാഹം കഴിച്ചത്. 2021 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. വേര്‍പിരിഞ്ഞ ശേഷം സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട് ഇരുവരും.