‘നീലത്താമര’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ അഭിനേത്രിയാണ് അർച്ചന കവി. എന്നാൽ, സിനിമ മാത്രമല്ല പെയിന്റിംഗ്, വെബ് സീരീസ്, ബ്ലോഗ് എന്നിവയിലെല്ലാം അർച്ചന സജീവമാണ്. അടുത്തിടെ ‘സ്വയംഭോഗ’ത്തെക്കുറിച്ച് അർച്ചന തുറന്നു പറഞ്ഞത് ആയിരുന്നു സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.\
ഇന്ത്യയിലെ തന്നെ പ്രശസ്തനായ സ്റ്റാൻഡ് അപ് കൊമേഡിയനായ അബീഷുമായി 2016 ജനുവരിയിൽ ആയിരുന്നു അർച്ചനയുടെ വിവാഹം. ചെറുപ്പം മുതലേ പരിചയക്കാരായ അബീഷും അർച്ചനയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇവർ വിവാഹിതരായത്. എന്നാൽ, കഴിഞ്ഞയിടെ ഇരുവരും വിവാഹമോചനം നേടി. ജീവിതത്തിൽ വ്യത്യസ്തമായ ആഗ്രഹങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് വിവാഹമോചനം നേടിയതെന്ന് അർച്ചന വ്യക്തമാക്കി. താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും എന്നാൽ, അതൊന്നും ആയിരുന്നില്ല വിവാഹമോചനത്തിന് കാരണമായതെന്നും അർച്ചന വ്യക്തമാക്കി.
ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായപ്പോഴാണ് തങ്ങൾ വിവാഹമോചിതരായത്. അതുകൊണ്ടു തന്നെ അത് അത്ര കയ്പേറിയ അനുഭവം ഒന്നും ആയിരുന്നില്ലെന്നും അബീഷിന്റെ കുടുംബവുമായി താൻ ഇപ്പോഴും നല്ല ബന്ധത്തിൽ തന്നെയാണെന്നും അവൻ ഒരു സെൻസിറ്റീവ് ആയ വ്യക്തിയാണെന്നും അർച്ചന വ്യക്തമാക്കി. തങ്ങൾ വേർപിരിഞ്ഞതിനു ശേഷമാണ് എന്റെ മാനസികാരോഗ്യം സംബന്ധിച്ച രോഗനിർണയം നടന്നത്. ഒരിക്കലും വേർപിരിയാനുള്ള കാരണം അതായിരുന്നില്ലെന്നും അർച്ചന വ്യക്തമാക്കി. വിവാഹമോചനം നേടിയപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ അവസ്ഥയിലായ ആദ്യത്തെ വ്യക്തി ഞാനാണെന്ന് തോന്നൽ വരെ ഉണ്ടായി. വിവാഹമോചിതയായി എന്ന് പറയാൻ വരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടെന്ന് പിന്നീട് മനസിലായി. തന്റെ വിഷമങ്ങൾ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടായി എന്നും അത് തങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കിയെന്നും അർച്ചന വ്യക്തമാക്കി.