തന്റെ പുതിയ ചിത്രമായ ‘എവിടെ’യുടെ പ്രചരണാര്‍ത്ഥം പുറത്ത് വിട്ട വീഡിയോ വിവാദമായതില്‍ വിശദീകരണവമായി നടി ആശാ ശരത്ത്. തബലിസ്റ്റായ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കില്‍ ഇടുക്കിയിലെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമായിരുന്നു ആശാ ശരത്തിന്റെ ഫേസ്ബുക്ക് വീഡിയോ.
ആ പ്രൊമോഷണല്‍ വിഡിയോ ‘എവിടെ’ സിനിമയുടെ ഫെയ്സ്ബുക്ക് പേജിലാണ് വന്നത്. അതുകൊണ്ട് തന്നെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടതെന്ന് ആശാ ശരത്ത് പറഞ്ഞു. ഭര്‍ത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്ബോള്‍ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്.
പ്രൊമോഷണല്‍ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും ആശാ ശരത് പറഞ്ഞു. നടി ആശാ ശരത്തിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന പൊലീസില്‍ പരാതി നല്‍കിയിരുന്നു.