ഓമന മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി ഭാമ. മകൾ ഗൗരിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും ഭാമ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. മകൾ ജനിച്ച ശേഷം ഇതാദ്യമായാണ് ഭാമ മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പങ്കു വെയ്ക്കുന്നത്. മകൾ ജനിച്ച് ഏറെ മാസങ്ങൾ കഴിഞ്ഞായിരുന്നു താൻ അമ്മയായ വിവരം ഭാമ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
എന്നാൽ, കുഞ്ഞിന്റെ ചിത്രങ്ങളൊന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. ആരാധകർ നിരവധി തവണ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും താരം പങ്കുവെച്ചിരുന്നില്ല. എന്നാൽ, മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ താരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ വീഡിയോയിൽ മകളുടെ മുഖം വ്യക്തമായിരുന്നില്ല. ഏതായാലും മകളുടെ ഒന്നാം പിറന്നാളിന് കുഞ്ഞിനൊപ്പമുള്ള കുടുംബചിത്രങ്ങളും വീഡിയോകളുമാണ് ഭാമ ആരാധകർക്കായി പങ്കുവെച്ചത്.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തിയത്. വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു രണ്ടാമത്തെ ചിത്രം. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ നായികയായ ഭാമയുടെ അവസാനം റിലീസ് ചെയ്ത മലയാളചിത്രം ‘മറുപടി’യാണ്. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.
View this post on Instagram