തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നു അപവാദങ്ങൾക്ക് മറുപടിയുമായി നടി ഭാമ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് താൻ ആരോഗ്യവതിയും സന്തോഷവതിയുമാണെന്ന് ഭാമ വ്യക്തമാക്കിയത്.
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി’ – ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു.
2020 ജനുവരിയിൽ ആയിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായിൽ ബിസിനസുകാരനായ അരുൺ വിവാഹത്തിനു ശേഷം നാട്ടിൽ സെറ്റിൽ ആകുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിലുള്ള സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവർക്ക് ഒരു കുഞ്ഞുണ്ട്.
View this post on Instagram