നടി ബിന്നി റിങ്കി വിവാഹിതയായി, അങ്കമാലി ഡയറീസ് തണ്ണീർ മത്തൻ ദിനങ്ങൾ, ജനമൈത്രി എന്നീ സിനിമകളിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ബിന്നി റിങ്കി, സിനിമ മേഘലയിൽ പ്രവർത്തിക്കുന്ന അനൂപ് ലാൽ ആണ് വരൻ, കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലാണ് റിങ്കി ആദ്യമായി അഭിനയിച്ചത്.
സഖി എന്ന കഥാപാത്രത്തെയാണ് റിങ്കി അവതരിപ്പിച്ചത്, ഷൈജു കുറിപ്പ് നായകനായി എത്തിയ ജനമൈത്രിയിലും റിങ്കി ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഗിരീഷ് എഡിയുടെ സംവിധാനത്തിൽ യുവതാരങ്ങൾ അണിനിരന്ന തണ്ണീർ മത്തൻ ദിനത്തിൽ റിങ്കി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൊല്ലം സ്വദേശിയായ ബിന്നി റിങ്കി ബെഞ്ചമിന്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. കൊല്ലം മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് കോയമ്പത്തൂര്‍ സിഎംഎസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ ബിഎ ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ എംഎ ബിരുദാനന്തര ബിരുദവും നേടി. മുദ്ര സെന്റര്‍ ഫോര്‍ ഡാന്‍സ് കൊച്ചിയില്‍ നിന്നും ബിന്നി കഥക് നൃത്തം അഭ്യസിച്ചിട്ടുണ്ട്.